വച്ചുമാറ്റം - ദിവസം 2
...നാം അവനിൽ ദൈവത്തിൻ്റെ നീതി ആകേണ്ടതിന്, അവൻ നമുക്കു വേണ്ടി പാപം ആക്കി…
2 കൊരിന്ത്യർ 5:21
യേശുവിൻ്റെ മരണത്തെക്കുറിച്ചുള്ള ആധുനിക വീക്ഷണം, അവൻ സഹതാപം നിമിത്തം…
തുറക്കപ്പെട്ട കാഴ്ച്ച - ദിവസം 1
അവർക്കു പാപമോചനവും... ലഭിക്കേണ്ടതിന് അവരുടെ കണ്ണു തുറപ്പാനും... ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു…
പ്രവൃത്തികൾ 26:17-18
പുതിയ നിയമത്തിലെല്ലാം വച്ച്, യേശു ക്രിസ്തുവിൻ്റെ ഒരു…
പ്രതിദിന ആശ്രിതത്വം
ഒരു ദിവസം രാവിലെ ഞങ്ങളുടെ ഇളയ കുട്ടികൾ നേരത്തെ എഴുന്നേറ്റ് പ്രഭാതഭക്ഷണം ഉണ്ടാക്കാൻ തീരുമാനിച്ചു. കഠിനമായ ഒരു ആഴ്ചയ്ക്കു ശേഷം ക്ഷീണിച്ച ഞാനും ഭാര്യയും ആ ശനിയാഴ്ച രാവിലെ 7:00 മണി വരെ ഉറങ്ങാൻ ശ്രമിച്ചു. പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു! കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ് താഴേക്ക് ഓടിയ ഞാൻ കണ്ടത് തകർന്ന പാത്രവും, തറയിൽ ഉടനീളം ചിതറിക്കിടക്കുന്ന ഓട്സുമാണ്, ഞങ്ങളുടെ അഞ്ചു വയസ്സുകാരൻ ജോനാസ് തറയിൽ നിന്ന് അതു തൂത്തെടുക്കാൻ തീവ്രമായി ശ്രമിക്കുന്നു. എന്റെ കുട്ടികൾക്കു വിശക്കുന്നുണ്ടായിരുന്നു, എങ്കിലും അവർ സഹായം ചോദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ആശ്രിതത്വത്തിൽ എത്തുന്നതിനുപകരം, അവർ സ്വാതന്ത്ര്യം തിരഞ്ഞെടുത്തു, ഫലം തീർച്ചയായും ഒരു പാചക ആനന്ദമായിരുന്നില്ല.
മാനുഷികമായി പറഞ്ഞാൽ, കുട്ടികൾ ആശ്രിതത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് വളരാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ പക്വത എന്നാൽ, സ്വാതന്ത്ര്യത്തിൽ നിന്ന് അവനിൽ ആശ്രയിക്കുന്നതിലേക്കു നീങ്ങുക എന്നതാണ്. അത്തരം ആശ്രിത മാർഗങ്ങൾ നാം പരിശീലിക്കുന്നിടത്താണ് പ്രാർത്ഥന പ്രാധാന്യമുള്ളതാകുന്നത്. യേശു തന്റെ ശിഷ്യന്മാരെയും - അവനിൽ വിശ്വസിക്കുന്ന നമ്മെയും - പ്രാർത്ഥിക്കാൻ പഠിപ്പിക്കുമ്പോൾ, “ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം (അപ്പം) ഇന്നു തരേണമേ’’ (മത്തായി 6:11) എന്ന ഒരു ആശ്രയത്വത്തിന്റെ പ്രാർത്ഥന പഠിപ്പിക്കുകയായിരുന്നു. അപ്പം എന്നത് ഉപജീവനം, വിടുതൽ, മാർഗനിർദേശം എന്നിവയുടെ ഒരു പ്രതീകമാണ് (വാ. 11-13). അതിനൊക്കെയും അതിലേറെ കാര്യങ്ങൾക്കും നമ്മൾ ദൈവത്തെ ആശ്രയിക്കുന്നു.
യേശുവിൽ സ്വയ-നിർമ്മിത വിശ്വാസികൾ ഇല്ല, അവന്റെ കൃപയിൽ നിന്ന് നാം ഒരിക്കലും ബിരുദം നേടുകയുമില്ല. നമ്മുടെ ജീവിതത്തിലുടനീളം, 'സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനോട്' (വാ. 9) പ്രാർത്ഥിക്കുമ്പോൾ ആശ്രയത്വത്തിന്റെ ഭാവം സ്വീകരിച്ചുകൊണ്ട് നമുക്ക് എല്ലായ്പ്പോഴും നമ്മുടെ ദിവസം ആരംഭിക്കാം.
സ്നേഹത്തിന്റെ ഒരു അധ്വാനം
മെഡിക്കൽ ബിരുദം നേടിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയാണ് ഡോ. റെബേക്ക ലീ ക്രംപ്ലർ. എന്നിട്ടും അവളുടെ ജീവിതകാലത്ത് (1831-95), അവൾ “അവഗണിക്കപ്പെടുകയും, നിന്ദിക്കപ്പെടുകയും, നിസ്സാരമായി ചിത്രീകരിക്കപ്പെടുകയും’’ ചെയ്തു എന്ന് അവൾ ഓർക്കുന്നു. എന്നിരുന്നാലും, ചികിത്സിക്കുന്നതിലും അവളുടെ ഉദ്ദേശ്യം നിറവേറ്റുന്നതിലും അവൾ അർപ്പണബോധത്തോടെ പ്രവർത്തിച്ചു. അവളുടെ വംശത്തെയും ലിംഗഭേദത്തെയും അടിസ്ഥാനമാക്കി ചിലർ അവളെ വിധിക്കാൻ തുനിഞ്ഞിട്ടും, “എപ്പോൾ വേണമെങ്കിലും എവിടെയും ഉത്തരവാദിത്വം നിർവഹിക്കാനുള്ള നവ്യവും ധൈര്യപൂർവ്വവുമായ സന്നദ്ധത’’ തനിക്കുണ്ടായിരുന്നതായി ക്രംപ്ലർ സ്ഥിരീകരിച്ചു. സ്ത്രീകളെയും കുട്ടികളെയും ചികിത്സിക്കുന്നതും സ്വതന്ത്രരായ അടിമകൾക്ക് വൈദ്യസഹായം നൽകുന്നതും ദൈവത്തെ സേവിക്കുന്നതിനുള്ള ഒരു മാർഗമാണെന്ന് അവൾ വിശ്വസിച്ചു. ഖേദകരമെന്നു പറയട്ടെ, ഏതാണ്ട് ഒരു നൂറ്റാണ്ടു കഴിയുന്നതുവരെ അവളുടെ നേട്ടങ്ങൾക്ക് ഔപചാരികമായ അംഗീകാരം അവൾക്ക് ലഭിച്ചില്ല.
ചുറ്റുമുള്ളവരാൽ നമ്മൾ അവഗണിക്കപ്പെടുകയോ വിലകുറച്ചു കാണപ്പെടുകയോ അംഗീകരിക്കപ്പെടാതിരിക്കുകയോ ചെയ്യുന്ന സമയങ്ങളുണ്ട്. എന്നിരുന്നാലും, ദൈവം നമ്മെ ഒരു ദൗത്യത്തിനായി വിളിച്ചപ്പോൾ, ലോകത്തിന്റെ അംഗീകാരവും അഭിനന്ദനവും നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്. പകരം “മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ’’ (കൊലൊസ്യർ. 3:23). ദൈവത്തെ സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അവന്റെ ശക്തിയിലും നേതൃത്വത്തിലും തീക്ഷ്ണതയോടെയും സന്തോഷത്തോടെയും ഏറ്റവും പ്രയാസമേറിയ ജോലികൾ പോലും നിർവഹിക്കാൻ നമുക്കു കഴിയും. അപ്പോൾ നമുക്ക് ഭൗമിക അംഗീകാരം ലഭിക്കുന്നതിൽ നമ്മുടെ ശ്രദ്ധ കുറയുകയും അവനു മാത്രം നൽകാൻ കഴിയുന്ന പ്രതിഫലം സ്വീകരിക്കാൻ നാം കൂടുതൽ ആകാംക്ഷയുള്ളവരാകുകയും ചെയ്യും (വാ. 24).
ക്രിസ്തുമസ് വെളിച്ചം
എന്റെ കണ്ണുകൾക്ക്, ക്രിസ്മസ് ട്രീ തീയിൽ ജ്വലിക്കുന്നതായി തോന്നി! കൃത്രിമ വിളക്കുകൾ കൊണ്ടല്ല, യഥാർത്ഥ തീ കൊണ്ട്. ഞങ്ങളെ ഒരു സുഹൃത്തിന്റെ “പഴയ ജർമ്മൻ രീതി’’യിലുള്ള ക്രിസ്തുമസ് ആഘോഷത്തിലേക്കു ക്ഷണിച്ചു. രുചികരമായ പരമ്പരാഗത മധുരപലഹാരങ്ങളും കത്തിച്ചുവെച്ച യഥാർത്ഥ മെഴുകുതിരികളുള്ള ഒരു മരവും ഉൾക്കൊള്ളുന്ന ഒരു ആഘോഷമായിരുന്നു അത്. (സുരക്ഷയ്ക്കായി, പുതുതായി മുറിച്ചെടുത്ത മരം ഒരു രാത്രി മാത്രമാണ് കത്തിക്കുന്നത്.)
മരം കത്തുന്നത് കണ്ടപ്പോൾ, കത്തുന്ന മുൾപടർപ്പിൽ മോശെ ദൈവവുമായി കണ്ടുമുട്ടിയതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. മരുഭൂമിയിൽ ആടുകളെ മേയ്ക്കുമ്പോൾ, തീകത്തിയിട്ടും ദഹിപ്പിക്കപ്പെടാത്ത ഒരു ജ്വലിക്കുന്ന മുൾപടർപ്പു മോശയെ അത്ഭുതപ്പെടുത്തി. അതെന്താണെന്നു നോക്കുന്നതിനായി അവൻ മുൾപ്പടർപ്പിനടുത്തെത്തിയപ്പോൾ ദൈവം അവനെ വിളിച്ചു. കത്തുന്ന മുൾപടർപ്പിൽ നിന്നുള്ള സന്ദേശം ന്യായവിധിയുടേതല്ല, യിസ്രായേൽ ജനതയുടെ രക്ഷയുടെ സന്ദേശമായിരുന്നു. ഈജിപ്തിൽ അടിമകളായിരുന്ന തന്റെ ജനത്തിന്റെ കഷ്ടതയും ദുരിതവും ദൈവം കണ്ടിരുന്നു, “അവരെ രക്ഷിക്കാൻ ഇറങ്ങിവന്നിരിക്കുന്നു’’ (പുറപ്പാട് 3:8).
ദൈവം യിസ്രായേല്യരെ ഈജിപ്തുകാരിൽ നിന്ന് രക്ഷിച്ചച്ചെങ്കിലും, എല്ലാ മനുഷ്യരാശിക്കും അപ്പോഴും രക്ഷ ആവശ്യമായിരുന്നു - ശാരീരിക ക്ലേശങ്ങളിൽ നിന്നു മാത്രമല്ല, തിന്മയും മരണവും നമ്മുടെ ലോകത്തിലേക്കു കൊണ്ടുവന്ന പ്രത്യാഘാതങ്ങളിൽ നിന്നും. നൂറുകണക്കിന് വർഷങ്ങൾക്കു ശേഷം, ദൈവം വെളിച്ചത്തെ, തന്റെ പുത്രനായ യേശുവിനെ, “ലോകത്തെ വിധിക്കാനല്ല, ലോകം അവനാൽ രക്ഷിക്കപ്പെടുവാനായി’’ (യോഹന്നാൻ 3:17) അയച്ചുകൊണ്ട് (യോഹന്നാൻ പ്രതികരിച്ചു (1:9-10).
നിങ്ങൾ ആരാണ്
ഒരു ദശാബ്ദത്തോളം കുട്ടികളില്ലാതിരുന്നതിനു ശേഷം, 2011 ൽ ഞാനും ഭാര്യയും ഒരു പുതിയ രാജ്യത്ത് ജീവിതം തുടങ്ങാൻ തീരുമാനിച്ചു. ഈ നീക്കം ആവേശകരമായിരുന്നപ്പോൾ തന്നേ, അതിനുവേണ്ടി എനിക്ക് ഒരു പ്രക്ഷേപണ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നു. നഷ്ടബോധം തോന്നിയ ഞാൻ, എന്റെ സുഹൃത്ത് ലിയാമിനോട് ഉപദേശം ചോദിച്ചു.
“ഇനിമേൽ എന്റെ വിളി എന്താണെന്ന് എനിക്കറിയില്ല,’’ ഞാൻ നിരാശയോടെ ലിയാമിനോട് പറഞ്ഞു.
“താങ്കൾ ഇവിടെ സംപ്രേക്ഷണം ചെയ്യുന്നില്ലേ?’’ അവൻ ചോദിച്ചു. ഇല്ല എന്നു ഞാൻ പറഞ്ഞു.
“താങ്കളുടെ വിവാഹജീവിതം എങ്ങനെയുണ്ട്?’’
അവൻ വിഷയം മാറ്റിയതിൽ ആശ്ചര്യപ്പെട്ടെങ്കിലും ഞാനും മെറിനും നന്നായി പോകുന്നുണ്ടെന്ന് ഞാൻ ലിയാമിനോട് പറഞ്ഞു. ഹൃദയത്തകർച്ചയെ ഞങ്ങൾ ഒരുമിച്ച് അഭിമുഖീകരിച്ചു, എങ്കിലും പ്രതിസന്ധി ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.
“പ്രതിബദ്ധതയാണ് സുവിശേഷത്തിന്റെ കാതൽ,’’ അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. “ഓ, നിങ്ങളുടേതുപോലെ പ്രതിബദ്ധതയുള്ള വിവാഹങ്ങളെയാണ് ലോകം കാണേണ്ടത്! താങ്കൾ ചെയ്യുന്ന കാര്യങ്ങൾക്കപ്പുറമായി, നിങ്ങൾ ആരാണെന്നിലൂടെ ചെലുത്തുന്ന സ്വാധീനം എത്രമാത്രമെന്ന് നിങ്ങൾ ഇരുവരും മനസ്സിലാക്കിയിട്ടുണ്ടാവില്ല.’’
കഠിനമായ ജോലി സാഹചര്യം തിമൊഥെയൊസിനെ നിരാശനാക്കിയപ്പോൾ, അപ്പൊസ്തലനായ പൗലൊസ് അവന് പ്രവൃത്തി ലക്ഷ്യങ്ങൾ നൽകിയില്ല. പകരം, അവന്റെ സംസാരം, പെരുമാറ്റം, സ്നേഹം, വിശ്വാസം, പരിശുദ്ധി എന്നിവയിലൂടെ ഒരു മാതൃക വെക്കുകയും ഭക്തിയുള്ള ജീവിതം നയിക്കാൻ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു (4:12-13, 15). വിശ്വസ്തതയോടെ ജീവിക്കുന്നതിലൂടെ അവനു മറ്റുള്ളവരെ ഏറ്റവും നന്നായി സ്വാധീനിക്കുവാൻ കഴിയും.
നമ്മുടെ സ്വഭാവമാണ് ഏറ്റവും പ്രധാനം എന്നിരിക്കിലും, നമ്മുടെ തൊഴിൽ വിജയത്തെ അടിസ്ഥാനമാക്കി നമ്മുടെ ജീവിതത്തെ വിലമതിക്കുന്നത് എളുപ്പമാണ്. ഞാൻ അത് മറന്നിരുന്നു. എന്നാൽ സത്യത്തിന്റെ ഒരു വാക്ക്, കൃപയുള്ള പ്രവൃത്തി, പ്രതിജ്ഞാബദ്ധമായ ഒരു വിവാഹത്തിനു പോലും വലിയ മാറ്റം കൊണ്ടുവരാൻ കഴിയും - കാരണം അവയിലൂടെ ദൈവത്തിന്റെ സ്വന്തം നന്മയുടെ ഒരു ഭാഗം ലോകത്തെ സ്പർശിക്കുന്നു.